താനൂര്‍ നഗരസഭ വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍ 2023- കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

Posted on Friday, September 8, 2023

ഫാറം 3
(ചട്ടം 8 കാണുക)
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുള്ള നോട്ടീസ്

സ്വീകര്‍ത്താവ്,
താനൂര്‍ നഗരസഭ 1 മുതല്‍ 44 വാര്‍ഡിലെ സമ്മതിദായകര്‍


       1994 -ലെ കേരള മുനിസിപ്പാലിറ്റി (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ അനുസരിച്ച് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ ഒരു പകര്‍പ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് എന്‍റെ ഓഫീസിലും, തിരൂര്‍ താലൂക്ക് ഓഫീസ്, പരിയാപുരം, താനൂര്‍, പരപ്പനങ്ങാടി വില്ലേജ് ഓഫീസുകള്‍, താനൂര്‍ ബ്ലോക്ക് ഓഫീസ് എന്നിവടങ്ങളിലും ഇലക്ഷന്‍ വെബ് സൈറ്റിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.


വോട്ടര്‍പ്പട്ടിക തയ്യാറാക്കലിന്‍റെ യോഗ്യത തീയതി 01-01-2023 ആണ്.


  മേല്‍ പരാമര്‍ശിച്ച യോഗ്യത തീയതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ ഉള്‍ക്കുറിപ്പിലുള്ള ഏതെങ്കിലും  വിശദാംശങ്ങള്‍ക്ക് ഏതെങ്കിലും ആക്ഷേപമോ ഉള്‍ക്കുറിപ്പിലെ വിശദാംശത്തിന്‍റെ സ്ഥാന മാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കില്‍, അത് 4, 5, 6, 7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍ 23-09-2023 നോ അതിനു മുമ്പോ സമര്‍പ്പിക്കേണ്ടതാണ്.


അത്തരത്തിലുള്ള ഓരോ അവകാശവാദവും ഉള്‍ക്കുറിപ്പിലെ വിശദാംശത്തിനെതിരെയുള്ള ആക്ഷേപവും ഉള്‍ക്കുറിപ്പിലെ സ്ഥാനമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്. 


ഫാറം 5-ലുള്ള അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

സ്ഥലം  : താനൂര്‍                                                                 തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ആഫീസര്‍
തീയതി  : 08-09-2023                                                               താനൂര്‍ മുനിസിപ്പാലിറ്റി

 

 

കരട് വോട്ടര്‍പട്ടിക https://www.sec.kerala.gov.in/public/voters/list എന്ന ലിങ്കില്‍ ലഭ്യമാണ്.