താനൂര്‍ ആധുനിക കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്‍റെ ആസ്ഥാനവും അസംബ്ലി നിയോജക മണ്ഡലത്തിന്‍റെ ആസ്ഥാനവും താനൂര്‍ തന്നെ. നാം ഇന്ന് കാണുന്ന ഈ താനൂരിന് പ്രൗഢ ഗംഭീരമായ ഒരു ചരിത്രമുണ്ട്. ചരിത്രകാരന്മാര് അവരുടെ ചരിത്രപുസ്തകങ്ങളില്‍ ഈ ഗ്രാമത്തിന്‍റെ ചരിത്ര പെരുമ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം താനൂരിന് ആ പേര് ലഭിച്ചതിന് പിന്നില്‍ നിരവധി ഐതിഹ്യങ്ങള്‍ പറയപ്പെടുന്നുവെങ്കിലും പ്രധാനമായും മൂന്ന് ഐതിഹ്യങ്ങളാണുള്ളത്. താനൂര്‍ താഴ്ന്ന പ്രദേശമായത് കൊണ്ട് താഴ്ന്ന ഊര് എന്നത് ലോപിച്ച് താനൂര്‍ ആയതാണെന്നും, താന്നി വൃക്ഷങ്ങള്‍ ധാരളമുണ്ടായിരുന്നുവെന്നതിനാല് താന്നി വൃക്ഷ്ങ്ങളുടെ നാട് എന്നത് താന്നിയൂര് ആയും പില്ക്കാലത്ത് താനൂര്‍ ആയതാണെന്നും, കടലിലെ ചുഴികള്‍ക്ക് സംസ്കൃതത്തില്‍ പറയുന്ന താന്നിയൂരം ലോപിച്ച് താനൂര്‍ ആയതാണെന്നും പറയപ്പെടുന്നു.
Name of Municipality : TANUR
District : MALAPPURAM
Block : TANUR
Area (in KM2) : 19.49 KM2
No. Of Divisions : 44
Population : 69534 (2011 CENSUS)
Male : 33301
Female : 36233
No. of Households : 11460
Density of population : 476/ KM2
SC Population : 2378
ST Population : 83 (As per 2011 census)
Male Female Ratio : 1058 (FEMALE)
Literacy Rate : 91.18%
No. of BPL families : 5371(2009 BPL LIST)