Drug-Free Tanur - 'Toofan 2.0'

ലഹരിമുക്ത താനൂർ ലക്ഷ്യമിട്ട് നഗരസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. നഗരസഭ മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പെടെ വൻ പങ്കാളിത്തമാണ് ദൃശ്യമായത്.

സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി വീക്ഷിച്ചതിന് ശേഷം, നഗരസഭാ ചെയർപേഴ്സണ്‍, സെക്രട്ടറി, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭാതല ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു. തൂഫാൻ പതാക ഉയർത്തലോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ലഹരി വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകാൻ ഏവരെയും സജ്ജരാക്കിക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജുകളും ചടങ്ങിൽ വിതരണം ചെയ്തു.