താനൂർ നഗരസഭക്ക് മഹാത്മാ അയ്യങ്കാളി പുരസ്‌കാരം

 

താനൂർ നഗരസഭയിലെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസ്ഥാന സർക്കാരിന്റെ മഹാത്മാ അയ്യങ്കാളി പുരസ്‌കാരം താനൂർ നഗരസഭക്ക് ലഭിച്ചു.പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 86 പോയിന്റോടെയാണ് താനൂർ നഗരസഭയിലെ തൊഴിലുറപ്പ് വിഭാഗം സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയത്.ഇത് രണ്ടാം തവണയാണ് അയ്യങ്കാളി പുരസ്‌കാരം നഗരസഭ കരസ്തമാക്കുന്നത്.
അവാർഡ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബഹു.എം ബി രാജേഷിൽ നിന്നും ഏറ്റു വാങ്ങി.തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റര്‍ ചെയ്ത 3547 കുടുംബങ്ങൾക്ക് 83621 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 246 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നൽകി. ടി തൊഴിലാളികൾക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണം ഉത്സവ ബത്തയായ 1200/- രൂപ ഓണത്തിന് മുൻപ് തന്നെ വിതരണം ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ 2221 കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കുകയും 1173 കുടുബംങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വേതനം വിതരണം ചെയ്യുകയും ചെയ്തു. നഗരസഭയിലെ കൃഷിയിറക്കാതെ തരിശായി കിടന്നിരുന്ന കൃഷിഭൂമികള്‍ കുടുംബശ്രീ. ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ മുഖേനയും, സ്ഥല ഉടമകള്‍ മുഖേനയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കപ്പ, മഞ്ഞൾ, ഇഞ്ചി, വാഴ, തെങ്ങ് കൃഷി രീതികള്‍ പ്രോത്സാഹിപ്പിച്ചു. പെരുന്തോട്, നടുവത്തി തോട്, പാലക്കുറ്റിയാഴി തോടുകളും കൈത്തോടുകളും ആഴം കൂട്ടി വെള്ളമൊഴുക്ക് സുഖമമാക്കി. ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയാണ് താനൂർ നഗരസഭയിലെ തൊഴിലുറപ്പ് വിഭാഗത്തിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയത്.

Images
താനൂർ നഗരസഭക്ക് മഹാത്മാ അയ്യങ്കാളി പുരസ്‌കാരം